Connect with us

Covid19

മദ്രാസ് മെഡിക്കല്‍ കോളജിലെ 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ചെന്നൈ | കൊവിഡ് വ്യാപനം ആശങ്ക പരത്തുന്നതിനിടെ തമിഴ്‌നാട്ടില്‍ മദ്രാസ് മെഡിക്കല്‍ കോളജിലെ 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന വിദ്യാര്‍ഥികളിലാണ് രോഗബാധ കണ്ടെത്തിയത്. 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ സ്രവ പരിശോധനയിലാണ് 42പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച എല്ലാ വിദ്യാര്‍ഥികളും കോളജിന്റെ ബ്രോഡ് വേ മെന്‍സ് ഹോസ്റ്റലിലാണ് താമസക്കാരാണ്. ഒരേ ശുചിമുറികളും ഭക്ഷണശാലകളും ഉപയോഗിക്കുന്നിലൂടെയാവാം രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്നു. രോഗം സ്ഥിരീകരിച്ച എല്ലാ വിദ്യാര്‍ഥികളേയും ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ഏപ്രില്‍ 27ന് 102 വിദ്യാര്‍ഥികളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളം കോളജ് അടച്ചിട്ടിരുന്നു.

---- facebook comment plugin here -----

Latest