Gulf
കൊവിഡ്; ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്ന് യു എ ഇ

ദുബൈ | കൊവിഡ് കാലത്ത് ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്ന് യു എ ഇ. വാണിജ്യ, ലാഭേച്ഛയില്ലാത്ത സംഘടനകളുടെ കൂട്ടമായ ഡീപ് നോളജ് ഗ്രൂപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പകർച്ചവ്യാധിയോടുള്ള പ്രതികരണമനുസരിച്ച് 100 രാജ്യങ്ങളെ വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
യു എ ഇ, ന്യൂസിലാൻഡിനും ദക്ഷിണ കൊറിയയ്ക്കും പിന്നിൽ 11 ആം സ്ഥാനത്താണ്, പക്ഷേ കാനഡയുടെയും ഹോങ്കോങ്ങിന്റെയും മുന്നിലാണ്. അയൽരാജ്യമായ സഊദി ദി അറേബ്യ പട്ടികയിൽ 15-ാം സ്ഥാനത്തുണ്ട്. കുവൈറ്റ് 21, ബഹ്റൈൻ 23, ഒമാൻ 33 സ്ഥാനങ്ങളിലാണ്.
ക്വാറന്റൈൻ കാര്യക്ഷമത, നിരീക്ഷണം, കണ്ടെത്തൽ, തയ്യാറെടുപ്പ് എന്നിവ ഉൾപെടെ വിവിധ ഘടകങ്ങൾ റിപ്പോർട്ടിൽ കണക്കിലെടുത്തു. സ്വിറ്റ്‌സർലൻഡും ജർമ്മനിയും യഥാക്രമം ഒന്നും രണ്ടും രാജ്യങ്ങളാണ്. അവ സാമ്പത്തിക ഊർജ്ജസ്വലത ഇപ്പോഴും നിലനിർത്തുന്നു.
സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രിയ, ചൈന, ഓസ്ട്രേലിയ എന്നിവയാണ് മുൻനിരയിലുള്ള മറ്റ് രാജ്യങ്ങൾ. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞത് അമേരിക്കയിലാണ്. റൊമാനിയ 58-ാം സ്ഥാനത്തും റഷ്യയെക്കാൾ മുന്നിലുമാണ്. നിലവിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞ രണ്ടാമത്തെ രാജ്യമായ യുണൈറ്റഡ് കിംഗ്ഡം 68-ാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങൾ സബ്-സഹാറൻ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവയാണ്. കംബോഡിയ, ലാവോസ്, ബഹാമസ് എന്നിവ യഥാക്രമം കൊവിഡ് -19 ന് ഏറ്റവും അപകടകരമായ മൂന്ന് രാജ്യങ്ങളായി വിലയിരുത്തപ്പെടുന്നു.