Connect with us

Gulf

സൗജന്യ കൊറോണ പരിശോധ; എട്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

|

Last Updated

അബൂദബി | മുസഫ്ഫയിൽ നടപ്പാക്കി വരുന്ന സൗജന്യ കൊറോണ വൈറസ് പരിശോധനകളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും എട്ടാം ഘട്ടം ആരംഭിച്ചതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. മുസഫ്ഫയിലെ ബ്ലോക്ക് 17ലാണ് എട്ടാം ഘട്ടത്തിൽ പരിശോധനകളും ശുചീകരണ പ്രക്രിയകളും നടപ്പാക്കുന്നത്.

കഴിഞ്ഞ ദിവസം ബ്ലോക്ക് 42, ബ്ലോക്ക് 43 എന്നീ മേഖലകളിൽ ഏഴാംഘട്ട പരിശോധനകൾ ആരംഭിച്ചിരുന്നു. കൊവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായാണ് ഈ പരിശോധനകൾ നടപ്പാക്കുന്നത്. മെയ് ഒമ്പത് മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ ഘട്ടത്തിൽ മുസഫ്ഫയിലെ മൂന്ന്, അഞ്ച്, ആറ്, 23 എന്നീ ബ്ലോക്കുകളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് 10, ബ്ലോക്ക് 13 എന്നിവിടങ്ങളിലും, മൂന്നാം ഘട്ടത്തിൽ ബ്ലോക്ക് 16, 20 എന്നിവിടങ്ങളിലും നാലാം ഘട്ടത്തിൽ ബ്ലോക്ക് 11ലും അഞ്ചാം ഘട്ടത്തിൽ 12, 15, 25 എന്നീ ബ്ലോക്കുകളിലും, ആറാം ഘട്ടത്തിൽ ബ്ലോക്ക് 37ലും ഏഴാം ഘട്ടത്തിൽ ബ്ലോക്ക് 42, 43 എന്നീ ബ്ലോക്കുകളിലും തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു.

വിസാ ചട്ടലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Latest