Kannur
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരിൽ മരിച്ചയാളുടെ ഫലം പോസിറ്റീവ്

കണ്ണൂർ | കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്തെ മരണ സംഖ്യ 19 ആയി.
ഇയാൾ മുംബൈയിൽ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയതായിരുന്നു. ബുധനാഴ്ച അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലെത്തി. ഹൃദ്രോഗവും രക്ത സമ്മർദവും കടുത്ത പനിയും ഉണ്ടായതിനെ തുടർന്ന് സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച ഇയാൾ ചികിത്സയിലിരിക്കെ ഇന്നലെ അർധ രാത്രിയാണ് മരിച്ചത്.
മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിനാൽ തുടർ നടപടികൾ കൊവിഡ് മാനദണ്ഡ പ്രകാരം നടക്കും.
---- facebook comment plugin here -----