Kerala
ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ്: യു ഡി എഫിന് വിജയം

ചങ്ങാനാശ്ശേരി| നഗരസഭാധ്യക്ഷ സ്ഥാനം യു ഡി എഫിന്. ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് യു ഡി എഫ് അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തത്.
പി ജെ ജോസഫ് വിഭാഗത്തിലെ സാജന്‍ ഫ്രാന്‍സിസ് 16 വോട്ടുകള്‍ നേടി. എന്‍ ഡി എഫിനായി മത്സരിച്ച കോണ്‍ഗ്രസ് വിമതന് കിട്ടിയത് 15 വോട്ടുകള്‍. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ ഡി എഫിന് വോട്ട് ചെയ്തു. ഒരാള്‍ അസാധുവാക്കി.
യു ഡി എഫിന് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ ധാരണ അനുസരിച്ചാണ് ഭരണ മാറ്റം നടക്കുന്നത്. നേരത്തേ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
---- facebook comment plugin here -----