ഡോളറിനെതിരെ രൂപയുടെ മൂല്യം 76.10 ആയി ഇടിഞ്ഞു

Posted on: June 12, 2020 12:59 pm | Last updated: June 12, 2020 at 12:59 pm

മുംബൈ | ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. 75.58 എന്ന നിലയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 76.10 നിലവാരത്തിലേയ്ക്കാണ് നിരക്ക് താഴ്ന്നത്. ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടമാണ് നിരക്ക് കുറയാന്‍ കാരണം.

ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തെതുടര്‍ന്ന് സെന്‍സെക്‌സ് 800ഓളം പോയന്റ് താഴ്ന്നിരുന്നു. യുഎസ് സൂചികകള്‍ അഞ്ചുശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.