Connect with us

National

ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നിരോധിക്കാൻ പുതിയ നിയമം വരും

Published

|

Last Updated

ന്യൂഡൽഹി| റിസർവ് ബേങ്കിന്റെ വിജ്ഞാപനം കൊണ്ടു മാത്രം രാജ്യത്ത് ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നിരോധിക്കാനാവുന്നില്ലെന്ന് കണ്ടതിനെ തുടർന്ന് നിയമനിർമാണത്തിനുള്ള ശ്രമമാരംഭിച്ച് സർക്കാർ.

ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്ക് 2018 ഏപ്രിലിൽ റിസർവ് ബേങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിരോധനം നീക്കിക്കൊണ്ട് കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി ഉത്തരവ് വന്നതോടെ രാജ്യത്ത് വീണ്ടും ക്രിപ്‌റ്റോ ഇടപാടുകൾക്ക് ജീവൻ വെച്ചു.

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐ എ എം എ ഐ)യാണ് റിസർവ് ബേങ്ക് നിയന്ത്രണത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. നിരോധനം നീക്കിയെങ്കിലും ആർ ബി ഐ വിശദാംശങ്ങൾ നൽകാത്തതിനാൽ ബേങ്കുകൾ ക്രിപ്‌റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല. അതേസമയം, മറ്റു വഴികളിലൂടെ ഇടപാടുകൾ വ്യാപകമായി നടക്കുന്നുമുണ്ട്.

ക്രിപ്‌റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം 2019 ജൂലായിൽ സർക്കാർ സമിതി തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ നൽകണമെന്നായിരുന്നു ഇവരുടെ നിർദേശം.

Latest