Covid19
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്; മരണം 4.23 ലക്ഷം

വാഷിംഗ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാവിലെയുള്ള കണക്കുകള്‍ പ്രകാരം 75,96,103 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 4,23,823 ആയി. 38,41,382 പേര്‍ക്ക രോഗം ഭേദമായപ്പോള്‍ 33,30,898 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക് അടുത്തു. 20,89,701 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 11,6,034 പേര്‍ രോഗം മൂലം മരിച്ചു. 24 മണിക്കൂറിനിടെ 900ല്‍ അധികം പേരാണ് യുഎസില്‍ മരിച്ചത്. 23,000ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 8,05,649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 41,058 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 30,000ല്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1200ല്‍ അധികം ആളുകള്‍ മരിക്കുകയും ചെയ്തു.
മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 5,02,436 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 6532 പേര്‍ മരിച്ചു. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 2,98,283 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണം 8,501.