Connect with us

Covid19

മസ്‌കത്തില്‍ പത്തനംതിട്ട സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

മസ്‌കത്ത് |  ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട മല്ലിശ്ശേരിമുക്ക് സ്വദേശി ജസ്റ്റിന്‍ (34) നിര്യാതനായി. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് ജസ്റ്റിനെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു മരണം. റൂവിയില്‍ ബില്‍ഡിംഗ് മെറ്റീരയില്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി.