Connect with us

Education

ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി തിരഞ്ഞെടുക്കപ്പെട്ടു. ഐഐഎസ്‌സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവയാണ് രണ്ടാം സ്ഥാനത്ത്. മനുഷ്യ വിഭവശേഷി മന്ത്രി മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യാഴാഴ്ച പുറത്തിറക്കിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലാണ് (എന്‍ഐആര്‍എഫ്) ഇക്കാര്യം വ്യക്തമാക്കുന്നത്.

ഐഐടി മദ്രാസിനെ മികച്ച എഞ്ചിനീയറിംഗ് കോളേജായും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഐടിഡല്‍ഹി, ഐഐടി ബോംബെ എന്നിവയാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. എന്‍ഐആര്‍എഫ് റാങ്കിംഗിലെ മികച്ച സര്‍വകലാശാലയായി ബെംഗളൂരുവിലെ ഐഎസ്‌സി, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ബെനാറസ് ഹിന്ദു സര്‍വകലാശാല എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച കോളേജുകളെല്ലാം ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ളതാണ്. മിറാന്‍ഡ ഹൗസ് ഒന്നാം സ്ഥാനത്തും ലേഡി ശ്രീ റാം, ഹിന്ദു കോളേജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് ബിസിനസ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനത്തും ഐ.ഐ.എംബെംഗളൂരു, ഐ.ഐ.എംകൊല്‍ക്കത്ത എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലും എത്തി. മെഡിക്കല്‍ കോളേജുകളില്‍ എയിംസ് ദില്ലി, പിജിഐ ചണ്ഡിഗഢ്, സിഎംസി വെല്ലൂര്‍ എന്നിവയാണ് ആദ്യ മൂന്ന് റാങ്കുകള്‍ നേടിയത്.

ഫാര്‍മസി വിഭാഗത്തില്‍ ഡെല്‍ഹിയിലെ ജാമിയ ഹംദാര്‍ഡും ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. മൊഹാലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് മൂന്നാം സ്ഥാനത്താണ്.