Connect with us

National

ബി ജെ പിക്കെതിരെ ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

Published

|

Last Updated

ന്യൂഡൽഹി| ബി ജെ പിക്കെതിരെ ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ബി ജെ പിക്ക് കുതിരക്കച്ചവടം നടത്തുന്നതിന് വേണ്ടിയാണെന്നാണ പ്രസ്ഥാവനയോടെയാണ് അശോക് ഗെലോട്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിലും രാജസ്ഥാനിലും വാങ്ങൽ പ്രക്രിയ പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് രണ്ട് മാസത്തേക്ക് വൈകിപ്പിച്ചതെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്. ശിവ് വിലാസ റിസോർട്ടിൽ താമസിപ്പിച്ചിട്ടുള്ള എം എൽ എ മാരെ ബുധനാഴ്ച സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുതിരക്കച്ചവടം നടത്തി നിങ്ങൾ ഇത്രകാലം രാഷ്ട്രീയം കളിക്കുമെന്നും വരും ദിവസങ്ങളിൽ കോൺഗ്രസ് അവർക്ക് ഒരു ഞെട്ടലുണ്ടാക്കിയാൽ അതിശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.