Connect with us

Kerala

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം| ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. തന്ത്രിയുടെ നിര്‍ദേശം മാനിച്ചാണ് സര്‍ക്കാര്‍ നടപടി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും തന്തി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കൊറോണ വ്യാപനം അധികമായതിനാല്‍ ഭക്തരെ ശബരിമലയില്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്തയച്ചിരുന്നു.

മാസപൂജക്കായി ഭക്തരെ പ്രവേശിപ്പിക്കേണ്ടന്ന തീരുമാനത്തില്‍ തന്ത്രി ഉറച്ചു നിന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടത്തും.

മദ്യഷാപ്പുകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് എന്തെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ചിരുന്നതെന്നും കേന്ദ്രം അനുവദിച്ചിട്ടും സര്‍ക്കാര്‍ ക്ഷേത്രം തുറന്നില്ലെങ്കില്‍ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. കൊവിഡ് ഭീഷണി ഇപ്പോവും നിലനില്‍ക്കുന്നതിനാല്‍ തന്ത്രിയുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞു.