Connect with us

National

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 357 മരണം; 9996 പുതിയ കൊവിഡ് രോഗികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 357 പേര്‍. ഇതാദ്യമായാണ് 24 മണിക്കൂറിനിടയിലെ കൊവിഡ് മരണസംഖ്യ 300 കടക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 8102 ആയി ഉയര്‍ന്നു.

ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറില്‍ 9996 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.
24 മണിക്കൂറിനിടെ 1,51,808 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി.ഇതുവരെ 52, 13, 140 സാംപിളുകള്‍ പരിശോധിച്ചു.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എഴുപത് ശതമാനവും ഉള്ളത്. ജൂലൈ പകുതി വരെയെങ്കിലും രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമായി തുടരുമെന്നാണ് സൂചന

Latest