National
ഹൈഡ്രോക്‌സി ക്ലോറോക്വീൻ കയറ്റുമതിക്കുള്ള വിലക്ക് നീക്കി കേന്ദ്രം

ന്യൂഡല്‍ഹി| കൊവിഡ് 19ന് പരിഹാരമാര്‍ഗമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ വിശേഷിപ്പിച്ച ഹൈഡ്രോക്‌സി ക്ലാറോക്വീന്‍ കയറ്റുമതി നിരോധനം നീക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.
ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഐ പിയുടെ കയറ്റുമതി നീക്കുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി ട്വീറ്റ് ചെയ്തു.
സെസ്| ഇ യു യൂണിറ്റ് ഒഴികെയുള്ള നിര്‍മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ 20ശ മാനം ഉല്‍പ്പാദനം വിതരണം ചെയ്യുന്നതിനായി വിദേശകയറ്റുമതി വിഭാഗത്തോട്( ഡി ജി എഫി ടി ) വശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ മാത്രമെ തീരുമാനം കൈകൊള്ളുകയുവെന്ന് ഡി ജി എഫ് ടി അറിയിച്ചു.
ഡയഗ്നോസ്റ്റിക് കിറ്റുകളും ഉപകരണങ്ങളും ലബോറട്ടറി പരീക്ഷകങ്ങള്‍ എന്നിവയുടെ കയറ്റുമതി നയത്തില്‍ ഡി ജി എഫ് ടി ഭേദഗതി വരുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിലെ നേതാക്കള്‍ ഹൈഡ്രോക്‌സി ക്ലോറോക്വീന്റെ നിരോധനം നീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യര്‍ഥന നടത്തിയിരുന്നു.