Connect with us

Kerala

അഞ്ജു പരീക്ഷ ഹാളില്‍ മാനസിക പീഡനം നേരിട്ടതായി അന്വേഷണ സമതി; റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും

Published

|

Last Updated

കോട്ടയം | പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി വി എം കോളജിനെതിരെ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘം. പരീക്ഷാഹാളില്‍ അഞ്ജു പി ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞു. കുറ്റം കണ്ടെത്തിയാല്‍ പരീക്ഷാ ഹാളില്‍ ഇരുത്തരുത് എന്നാണ് സര്‍വകലാശാല നിയമം. അതിനാല്‍ അഞ്ജുവിനെ ഒരുമണിക്കൂര്‍ ക്ലാസില്‍ ഇരുത്തിയത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണ സമിതി വ്യക്തമാക്കി.

പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനി അഞ്ജു പി ഷാജിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, എം ജ .സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ ബി വി എം കോളജില്‍ ബുധനാഴ്ചയാണ് പരിശോധന നടത്തിയിരുന്നു. ഡോ. എം എസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളേജിലെത്തിയത്.

പ്രിന്‍സിപ്പല്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുത്തു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. വിദ്യാര്‍ഥിനിയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍ ശേഖരിച്ചു.

ഇവരോട് സര്‍വകലാശാലയിലെത്തി മൊഴി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസമിതി യോഗംചേര്‍ന്ന് വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ക്ക് ആദ്യറിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്‍േറതാണോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പോലീസ് ശേഖരിച്ചു കഴിഞ്ഞു.നോട്ട്ബുക്കും ഹാള്‍ടിക്കറ്റും തിരുവനന്തപുരത്തെ പോലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധന നടത്തും

---- facebook comment plugin here -----

Latest