Connect with us

National

രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമം; ആരോപണവുമായി കോണ്‍ഗ്രസ്

Published

|

Last Updated

ജയ്പൂര്‍ | രാജ്യസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഗുജറാത്തില്‍ പാര്‍ട്ടി നേതാക്കളെ ഒന്നിച്ചു നിര്‍ത്താന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് മുന്നില്‍ മറ്റൊരു പ്രതിസന്ധി. പണശക്തി ഉപയോഗിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നതായി പാര്‍ട്ടി ആരോപിച്ചു. സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി ജെ പി, കോണ്‍ഗ്രസ് എം എല്‍ എമാരെ സമീപിച്ചതായാണ് ആരോപണം. വിഷയം അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. 24 രാജ്യസഭാ സീറ്റുകളിലേക്കാണ് ജൂണ്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കു പുറമെ, ഗുജറാത്തില്‍ നിന്നുള്ള ഒരു സംഘം കോണ്‍ഗ്രസ് എം എല്‍ എമാരും സംസ്ഥാനത്തുണ്ട്.

മാര്‍ച്ചില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കര്‍ണാടകയിലും അധികാരം നഷ്ടപ്പെട്ടു. എച്ച് ഡി കുമാരസ്വാമിയുടെ പാര്‍ട്ടിയുമൊത്ത് അധികാരം പങ്കിടവെയാണ് കര്‍ണാടകയില്‍ തിരിച്ചടി നേരിട്ടത്. ഇരു സംസ്ഥാനങ്ങളിലും ബി ജെ പിയാണ് ഭരണം കൈക്കലാക്കിയത്.

Latest