Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 3,717 പേര്‍ക്ക് കൊവിഡ്; 36 മരണം

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 3,717 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 36 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,12,288 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 77,954 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 819 പേരാണ് മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് സഊദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് ബാധിച്ച് 33,515 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗബാധിതരില്‍ 1,693 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- 1,317. ജിദ്ദ- 460, അല്‍-ഹുഫൂഫ്- 194, ദമാം- 189, അല്‍-ഖത്തീഫ്- 157, മക്ക- 140, മദീന- 127, ത്വാഇഫ്- 127, അല്‍-ഖോബാര്‍- 103, അല്‍-ദിരിയ- 63, അല്‍ മുസ്ഹാമിയ- 55, ദഹ്റാന്‍- 52, അബഹ- 50, അല്‍ മുബറസ്, ഹായില്‍- 42, ജുബൈല്‍- 41, വാദി അല്‍-ദാവസിര്‍- 34, അല്‍-ഉയൂന്‍- 33, സഫ്വാ- 33, ബുറൈദ- 31, അല്‍-ഖര്‍ജ്- 28, യാമ്പു- 24, ഹോത്ത ബനി തമീം- 23, റസ് തനുര- 21, ബൈഷ്- 21, ജിസാന്‍- 20, നജ്റാന്‍- 17, തബുക്- 17, ഖമിസ് മുഷൈത്- 16 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുള്ളത്.