Connect with us

Gulf

ദുബൈയിൽ കൊവിഡിന് ശേഷം സൗജന്യ വീഡിയോ കോളിംഗ് നിർത്തലാക്കും

Published

|

Last Updated

ദുബൈ | കൊവിഡിന് ശേഷം സൂം അടക്കം ചില സൗജന്യ വീഡിയോ കോളിംഗ് സേവനങ്ങൾ നിർത്തലാക്കാൻ ഫെഡറൽ നാഷനൽ കൗൺസിൽ നിർദേശിച്ചേക്കും. മൈക്രോസോഫ്റ്റ് ടീം, സൂം പോലുള്ള വോയ്സ് ഓവർ ഇന്റർനെറ്റ് വി ഒ ഐ പി) ആപ്ലിക്കേഷനുകളുടെ ഭാവി സംബന്ധിച്ച് കൗൺസിൽ അംഗങ്ങൾ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന കൗൺസിൽ ആണ് തീരുമാനം കൈക്കൊള്ളുക. കൊറോണ കാരണമാണ് മാർച്ചിൽ യു എ ഇ ചില സേവനങ്ങൾക്കുള്ള വിലക്ക് നീക്കിയത്. ഇത് നിരവധി ജീവനക്കാരെ വീട്ടിൽ നിന്ന് ജോലിചെയ്യാനും വിദൂരമായി മീറ്റിംഗുകൾ നടത്താനും സഹായിച്ചു.

ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളായ ഡു, ഇത്തിസലാത്ത് എന്നിവയുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കും. പ്രതിസന്ധിക്ക് ശേഷം വെർച്വൽ കോളുകൾ നിരോധിക്കുമോ അതോ അവ തുടരുമോ എന്ന് ഞങ്ങൾ ചോദിക്കും, എഫ് എൻ സി അംഗം ആഇശ അൽ യതീം പറഞ്ഞു.

---- facebook comment plugin here -----

Latest