Connect with us

Covid19

തിരുവനന്തപുരത്ത് കൊവിഡ് വാര്‍ഡില്‍ രോഗി ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

തിരുവനന്തപുരം |  ഗവ. മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗി ആത്മഹത്യക്ക് ശ്രമിച്ചു. വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവിനെ ഐ സി യുവിലേക്ക് മാറ്റി. ആനാട് സ്വദേശിയായ 33കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത് . യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വാര്‍ഡില്‍ നിന്നും ഇന്നലെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ രോഗിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇന്നലെ പുറത്തിറങ്ങിയത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. കെ എസ് ആര്‍ ടി സി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ ഇയാള്‍ക്ക് ആശുപത്രി വിടാമായിരുന്നു. ഇയാല്‍ മദ്യപാനത്തിന് അടിമയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി തുടങ്ങിയിരുന്നു.

 

Latest