Covid19
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയിലെ വുഹാനെ മറികടന്ന് മുംബൈ

മുംബൈ | കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനെ മറികടന്ന് മുംബൈ. 51000ത്തില്‍പ്പരം കേസുകള്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. വുഹാനില്‍ 50333 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം തന്നെ 700 അധികം വര്‍ധന മുംബൈയിലുണ്ടായി. ലോകത്ത് കൊവിഡ് അതിവേഗം പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.
അമേരിക്കക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ എട്ട് ദിവസത്തോളമായി 9000ത്തിലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഏറെയും മുംബൈയിലാണെന്നത് ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ 90787 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണം3289 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 120 മരണങ്ങളാണ്. മുംബൈയില്‍ മരിച്ചവരുടെ എണ്ണം 1760 ആണ്.