Covid19
പ്രമുഖ ഡി എം കെ നേതാവ് അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ | തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും ഡി എം കെ എം എല്‍ എയുായ ജെ അന്‍പഴകന്‍
(61) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്ചായി ചൈന്നയിലെ സ്വാകര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അന്‍പഴകന്‍
ഇന്ന് രാവിലെ എട്ടരയോടെയാണ് മരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ സ്ഥിതി അതീവ ഗുരുതരാസ്ഥയിലായിരുന്നു. 80 ശതമാനവും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹം ശ്വസിച്ചിരുന്നത്.
25 വര്‍ഷം മുമ്പ് ഇദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചെപോക്ക് തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആയ അന്‍പഴകന്‍ പാര്‍ട്ടിയുടെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു.
കഴിഞ്ഞ 40 വര്‍ഷമായി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാണ് അന്‍പഴകന്‍. ഡി എം കെ രൂപവത്ക്കരിച്ചത് മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന ജയരാമനാണ് പിതാവ്. ഡി എം കെ സ്ഥാപകന്‍ കരുണാനിധിയുമായും മകന്‍ സ്റ്റാലിനുമായും അടുത്ത ബന്ധം അന്‍പഴകന് ഉണ്ടായിരുന്നു.
ചെന്നൈ നഗരത്തിലെ ഡി എം കെയുടെ കരുത്തനായ നേതാവയ അദ്ദേഹം 2011 മുതല്‍ എം എല്‍ എയാണ്. നിയമസഭയില്‍ ജയലളിത അടക്കമുള്ളവരുമായി നിരന്തരം ഏറ്റുമുട്ടിയരുന്ന അദ്ദേഹം പലപ്പോഴും ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് കൊവിഡ് പ്രതിരോധ നടപടികളിലെല്ലാം സജീവമായിരുന്നു . കൊവിഡ് പ്രതിസന്ധി തമിഴ്‌നാട്ടില്‍ എ
ത്രത്തോളം രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ് പ്രമുഖ ജനപ്രതിനിധിയുടെ മരണം.