Covid19
ലോകത്തെ കൊവിഡ് ബാധിതര്‍ 73 ലക്ഷം പിന്നിട്ടു

ലണ്ടന്‍ | നൂറ്റാണ്ടിന്റെ തന്നെ ഏറ്റവു വലിയ മാഹാമാരിയായ കൊവിഡ് മൂലം ലോകത്ത് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 413648 ആയി. വിവിധ രാജ്യങ്ങളിലായി 73,18,124 പേര്‍ വൈറസിന്റെ പിടിയില്‍ അകപ്പെട്ടു. ഇതില്‍ 36,02,580 പേര്‍ക്ക് രോഗമുക്തി നേടി. രോഗം ഭേദമായവര്‍ ആകെ രോഗികളുടെ അമ്പത് ശതമാനത്തിന് മുകളില്‍ വരും. അമേരിക്ക, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുമ്പോള്‍ ന്യൂസിലന്‍ഡ്, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ വൈറസിനെ പിടിച്ചുകെട്ടിയിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. 20,45,549 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചത്. ബ്രസീലും റഷ്യയുമണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു ബ്രിട്ടണ്‍ സ്‌പെയിനിനെ മറികടന്ന് നാലാമതെത്തി. 289140 രോഗികളാണ് ബ്രിട്ടനിലുള്ളത്. സ്‌പെയിനില്‍ 289046 രോഗികളുണ്ട്.