Connect with us

International

അമേരിക്കയിലെ വംശീയതയുടെ ഇര ജോര്‍ജ് ഫ്‌ളോയിഡ് ഇനി ജ്വലിക്കുന്ന ഓര്‍മ

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ വംശവെറിയുടേയും ഭരണകൂട ഭീകരതയുടേയും ഇരയായി കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മൃതദേഹം സംസ്‌കാരിച്ചു. ഫ്‌ളോയിഡിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജന്മനാടായ ഹുസ്റ്റണിലേക്ക് എത്തിയത് ആയിരങ്ങളണ്. എനിക്കു ശ്വാസം മുട്ടുന്നു എന്ന ഫ്‌ളോയിഡിന്റെ അവസാന വാക്കുകള്‍ കുറിച്ചുവച്ച ഷര്‍ട്ടുകളുമായാണ് കറുത്തവര്‍ഗക്കാര്‍ ഏറെയും പള്ളിയിലെത്തിയത്.

എന്നാല്‍ ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന്‍ ഓഫ് പ്രെയിസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ചുരുക്കം ചിലര്‍ക്കേ പ്രവേശനം ഉണ്ടായിരുന്നുള്ളു. വീട്ടുകാരും ഉറ്റമിത്രങ്ങളും മാത്രമാണ് ഇവിടത്തെ ചടങ്ങില്‍ പങ്കെടുത്തത്. ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ബോക്‌സിങ് താരം ഫ്‌ലോയ്ഡ് മേവെതറാണു സംസ്‌കാരച്ചടങ്ങിന്റെ ചെലവുകള്‍ വഹിച്ചത്.

കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസില്‍വെച്ച് പോലീസുകാരന്‍ ഫ്‌ളോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ കാല്‍കൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്‌ലോയിഡിന്റെ മരണത്തോടെ സമീപകാലത്ത് അമേരിക്ക കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

വര്‍ണ വെറിക്കെതിരെ പതിനായിരങ്ങള്‍ തെരുവിലറങ്ങി പ്രതിഷേധിച്ചു. കൊവിഡ് മാഹാമാരി ഉയര്‍ത്തിയ ഭീഷണി പോലും അവഗണിച്ചായിരുന്നു പ്രതിഷേധം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധ ചൂടില്‍ അമ്പരന്ന പ്രസിഡന്റ് ട്രംപിന് കുറച്ച് സമയത്തേങ്കെങ്കിലും തന്റെ ബക്കറില്‍ കയറി ഒളിക്കേണ്ടിവന്നു. വംശീയതക്കെതിരായ പ്രതിഷേധം അമേരിക്കയില്‍ നിന്നും മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോഴും പ്രതിഷേധ തീ കെട്ടടങ്ങിയിട്ടില്ല.

Latest