Connect with us

Health

ശ്രദ്ധയോടെ പരിപാലിക്കാം വൃക്കയെ

Published

|

Last Updated

ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വൃക്കരോഗം. നമ്മുടെ ജീവിത ശൈലിയാണ് ഇത്തരം പല രോഗങ്ങളിലേക്കും നയിക്കുന്നത്. വൃക്ക രോഗം പലപ്പോഴും ആദ്യം തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 70 ശതമാനവും നഷ്ടപ്പെട്ടതിന് ശേഷമാണ് രോഗം തിരിച്ചറിയുക. എന്നാല്‍ ചില സമയം ശരീരം തന്നെ രോഗ സൂചനകള്‍ നല്‍കാറുണ്ട്.

ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന അവയവമാണ് വൃക്കകള്‍.

വൃക്കകള്‍ ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു. ശരീരത്തിന്റെ രക്തസമ്മര്‍ദം കൂടാതെയും കുറയാതെയും ക്രമീകരിക്കുകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യന്നത് വൃക്കകളാണ്.

വൃക്ക രോഗത്തിന്റെ കാരണങ്ങള്‍

  • ജീവിത ശൈലി രോഗങ്ങള്‍
  • ഡയബറ്റിസ്
  • അമിതരക്തസമ്മര്‍ദം
  • പൊണ്ണത്തടി
  • വൃക്കള്‍ക്ക് തകരാര്‍ വരുത്തുന്ന വിവിധതരം മരുന്നുകളുടെ
  • ഉപയോഗം
  • പുകവലി,മദ്യപാനം

ലക്ഷണങ്ങള്‍

  • മൂത്രത്തിന്റെ അളവ് കുറയുക
  • മുഖത്തും കാല്‍പാദങ്ങളിലും നീര് ഉണ്ടാകുക
  • മൂത്രത്തില്‍ രക്തം കലരുക
  • മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും പുകച്ചിലും
  • ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, പ്രത്യേകിച്ച് രാത്രിയില്‍
  • കണങ്കാലുകളില്‍ വേദനയില്ലാത്ത നീര്‍ക്കെട്ട്, ചിലപ്പോള്‍ ഇത്
  • കൈകളിലും കണ്‍തടങ്ങളിലും കാണാം
  • വാരിയെല്ലിന് കീഴ്ഭാഗത്തായി പുറംവേദന, ഇടുപ്പിലും വേദന
  • ഉയര്‍ന്ന രക്തസമ്മര്‍ദം

വൃക്കരോഗം തടയാന്‍

  • പ്രമേഹം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക
  • രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുക.
  • വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക
  • ഉപ്പിന്റെ ഉപയോഗം കുറക്കുക
  • കൃത്യമായി വ്യായമം ചെയ്യുക
  • പുകവലി മദ്യപാനം ഒഴിവാക്കുക
  • ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാെത മരുന്ന് ഉപയോഗിക്കരുത്
  • നിര്‍ജീലീകരണം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക

70ശതമാനത്തിലധികം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ജീലവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും കൊണ്ടാണ്. അതിനാല്‍ വൃക്കരോഗം വരാതിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശൈലി നാം പിന്തുടരണം. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി വേഗം ചികിത്സ തേടണ്ടതാണ്.

---- facebook comment plugin here -----

Latest