Kerala
സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ; കൊല്ലത്ത് അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം | എല്‍ പി സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ പങ്കുവെച്ച അധ്യാപകന്‍ അറസ്റ്റില്‍. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണു നടപടി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു സംഭവം പുറത്തറിയുന്നത്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വിഡിയോ ഷെയര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്.
---- facebook comment plugin here -----