Connect with us

National

അസമില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം

Published

|

Last Updated

ഗുവാഹത്തി | അസമില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രകൃതി വാതക ഉത്പാദക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. അസമിലെ ടിന്‍സൂകിയ ജില്ലയിലെ എണ്ണക്കിണറിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ കഴിഞ്ഞ രണ്ടാഴ്ചയായി വാതക ചോര്‍ച്ച ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാതക ചോര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ദേശീയ ദുരന്ത നിരവാരണ സേനയുടെ സംഘം സ്ഥലത്ത് എത്തിയിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തീപിടുത്തമുണ്ടായത്.

പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ മലിനീകരണം അടുത്ത ഗ്രാമങ്ങളിലെ നെല്‍വയലുകള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെ ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ തേയിലത്തോട്ടങ്ങളിലും ഘനീഭവിച്ച വാതക കണികകള്‍ വ്യാപിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതായി തൊഴിലാളികള്‍ പറയുന്നു.

വാതക ചോര്‍ച്ചയെ തുടര്‍ന്ന് എണ്ണക്കിണറിന്റെ 1.5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 6,000 പേരെദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഓയില്‍ ഇന്ത്യ ലിമിറ്റഡ് ദുരിതബാധിത കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.

---- facebook comment plugin here -----

Latest