Covid19
ആവശ്യങ്ങള്‍ അംഗീകരിച്ചു; ഡല്‍ഹി എയിംസിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി | പി പി ഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എംയിസിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു. ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
പി പി ഇ കിറ്റുകള്‍ ധരിച്ചുള്ള ജോലി സമയം ആറില്‍ നിന്ന് നാല് മണിക്കൂറായി ചുരുക്കുക, കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് പരിശോധനയും ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കുക, ജോലിയിലുള്ള നഴ്‌സുമാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക തുടങ്ങി പതിനൊന്നോളം ആവശ്യങ്ങളുന്നയിച്ചാണ് നഴ്‌സുമാര്‍ എയിംസ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സമരമാരംഭിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജോലി ബഹിഷ്‌ക്കരിക്കുമെന്നും നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
---- facebook comment plugin here -----