Ongoing News
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി| പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 54 പൈസയും ഡീസലിന് ലിറ്ററിന് 58 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. 83 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയംആരംഭിച്ചത്.
ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 72.46 രൂപയും ഡീസലിന് 70.59 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നതാണ് വില വര്‍ധിക്കാന്‍ കാരണം.
---- facebook comment plugin here -----