Connect with us

Covid19

ഖത്വറില്‍ ഇന്ന് 1368 കൊവിഡ് കേസുകള്‍ ; മൂന്ന് മരണം

Published

|

Last Updated

ദോഹ  | ഖത്വറില്‍ ഇന്ന് 1368 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു . 24 മണിക്കൂറിനുള്ളില്‍ 3 ആളുകളാണ് മരിച്ചത്. ഇതോടെ ഖത്വറില്‍ കൊവിഡ് രോഗബാധയില്‍ മരിച്ചവരുടെ എണ്ണം 57 ആയി .

രാജ്യത്ത് മൊത്തം കൊവിഡ് കേസുകള്‍ 70158ആണ് . 24മണിക്കൂറിനുള്ളില്‍ 1597 പേര്‍ രോഗമുക്തരായി .24 മണിക്കൂറിനുള്ളില്‍ 4113 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത് . 19 പേരെയാണ് 24 മണിക്കൂറിനുള്ളില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചത്