Kerala
കൂടത്തായി കൊലപാതക പരമ്പര: വിചാരണ നടപടികള്‍ ആഗസ്റ്റ് 11ലേക്ക് മാറ്റി

കോഴിക്കോട് | കൂടത്തായി കൊലപാതകക്കേസിലെ വിചാരണ നടപടികള്‍ സെഷന്‍സ് കോടതി ആഗസ്റ്റ് 11ലേക്ക് മാറ്റി. മുഖ്യപ്രതി ജോളി ഉള്‍പ്പെടെ കേസിലെ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ മുന്‍ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസാണ് കോടതി ആദ്യം പരിഗണിക്കുക. 2016 ജനുവരി 11-നാണ് കാപ്സൂളില്‍ സയനൈഡ് നിറച്ചു നല്‍കി സിലിയെ ജോളി കൊലപ്പെടുത്തിയെന്നാണു കേസ്.
ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം എസ് മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
---- facebook comment plugin here -----