Connect with us

Covid19

ജൂണ്‍ 30 വരെ തുറക്കില്ല; തീരുമാനവുമായി പത്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് തീരുമാനമെടുത്ത് നിരവധി ഹൈന്ദവ ആരാധനാലയങ്ങള്‍. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളവയാണ് ഈ തീരുമാനവുമായി മുന്നോട്ടു വന്നത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുള്‍പ്പെടെ ടി ടി കെ ദേവസ്വത്തിന് കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂണ്‍ 30 വരെ തുടരും. എന്നാല്‍, ഇവിടങ്ങളിലെല്ലാം നിത്യപൂജകള്‍ മുടക്കമില്ലാതെ നടക്കും. ജൂണ്‍ മുപ്പത് വരെ തിരുമല ക്ഷേത്രത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിന്‍ തിരുമല ദേവസ്വം കമ്മിറ്റിയും വ്യക്തമാക്കി. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഇതേ തീരുമാനം എടുത്തിട്ടുണ്ട്. എന്‍ എസ് എസിന് കീഴിലുള്ള ക്ഷേത്രങ്ങളും തുറക്കില്ല. കോഴിക്കോട് പിഷാരികാവ് ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തജനങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് തീരുമാനം.

പത്മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കേണ്ടെന്ന് ക്ഷേത്രത്തിന്റെ ഭരണ സമിതിയാണ് തീരുമാനമെടുത്തത്. അതിനിടെ, ശബരിമല ക്ഷേത്രമുള്‍പ്പെടെ തുറക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെ പന്തളം കൊട്ടാരം വിമര്‍ശിച്ചു. ശബരിമലയില്‍ അടുത്താഴ്ച ഉത്സവം നടക്കാനുള്ളതിനാല്‍ ഇതര സംസ്ഥാനത്ത് നിന്നടക്കം ഭക്തരെത്തുമെന്നും ജനങ്ങളെ നിയന്ത്രിക്കുക പ്രയാസമാകുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി എന്‍ നാരായണവര്‍മ്മ പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ സഭ ദില്ലി അതിരൂപതയുടെ കീഴിലുള്ള പള്ളികള്‍ ഈ മാസം 28 വരെ തുറക്കില്ലെന്ന് ആര്‍ച് ബിഷപ് അനില്‍ കൂട്ടോയും അറിയിച്ചു.

---- facebook comment plugin here -----

Latest