Connect with us

National

കര്‍ണാടക രാജ്യസഭാ സീറ്റ്: ദേവഗൗഡയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകയില്‍ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നണ്ണം ജയിക്കാനുള്ള ബി ജെ പി നീക്കം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. മൂന്നാമത്തെ സീറ്റില്‍ ജെ ഡി എസ് അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. ഡല്‍ഹിയില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദേവഗൗഡയും സോണിയാ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

ഔദ്യോഗികമായി ദേവഗൗഡയെ പിന്തുണക്കുന്ന പ്രഖ്യാപനം വന്നിട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് കര്‍ണാടക പി സി സി അധ്യഖ്ഷന്‍ ഡി കെ ശിവകുമാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക തങ്ങളുടെ ലക്ഷ്യമാണ്. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. ദേവഗൗഡയുമായി സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ സംസാരിക്കുന്നുണ്ടെന്നും ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ബി ജെ പിക്ക് നാലില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാന്‍ കഴിയും. കോണ്‍ഗ്രസിന്റെ സീറ്റില്‍ മുന്‍ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നാലാം സീറ്റിലേക്ക് ദേവഗൗഡയെ മത്സരിപ്പിക്കാനാണ് ജെ ഡി എസ് തീരുമാനം. എന്നാല്‍ ജെ ഡി എസിന് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണകൂടി വേണം. എന്നാല്‍ മൂന്ന് സീറ്റ് പിടിക്കുമെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. ബി ജെ പി നേതാക്കള്‍ തുടരുന്ന ഈ അവകാശവാദം കര്‍ണാടകയില്‍ വീണ്ടുമൊരു ചാക്കിട്ടുപിടിത്തും നടക്കുമോയെന്നും ആശങ്കയുണ്ട്.

---- facebook comment plugin here -----

Latest