Connect with us

National

സാനിറ്റൈസറിൽ ആൽക്കഹോൾ: യു പിയിൽ നിരവധി ക്ഷേത്രങ്ങൾ ഇന്ന് മുതൽ അടച്ചിടും

Published

|

Last Updated

ലക്‌നോ| സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയതിനെ തുടർന്ന് യു പിയിലെ പ്രധാന ക്ഷേത്രങ്ങൾ ഇന്ന് മുതൽ അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനം. വൃന്ദാവൻ, മഥുര, ബങ്കെ ബിഹാരി, മുകുത് മുഖർവിന്ദ്, ശ്രീ രംഗ്നാഥ് ജി തുടങ്ങിയ ക്ഷേത്രങ്ങൾ ഉൾപ്പെടെ ഇന്ന് മുതൽ അടച്ചിടും. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറൈസറുകൾ ഉപയോഗിക്കണമെന്ന കേന്ദ്ര മാർഗനിർദേശമാണ് ഇതിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. സമുച്ചയത്തിന് പുറത്ത് ഭക്തർക്ക് ദർശനത്തിനായി എൽ ഇ ഡി സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. മുകുത് മുഖർവിന്ദ് ക്ഷേത്രത്തിലെ ഗണേഷ് പെഹൽവാൻ പറഞ്ഞു. ജീവനക്കാരെ പുതിയ മാർഗനിർദേശങ്ങൾ പരിശീലിപ്പിക്കേണ്ടതിനാൽ വൃന്ദാവനിലെ ക്ഷേത്രത്തിൽ ഈ മാസം 15ന് ശേഷം മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഇസ്‌കോൺ പ്രതിനിധി സൗരഭ് ദാസ് പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുള്ള ഭരണകൂട ഉറപ്പിന്മേൽ ചില ആരാധനാലയങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് എ കെ മീന പറഞ്ഞു.

അതേസമയം, ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറുകൾ നൽകിയ നിർദേശങ്ങളെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് സർവാഗ്യ റാം മിശ്ര അധികൃതരെ അറിയിച്ചു. കൂടാതെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Latest