Connect with us

Techno

സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി

Published

|

Last Updated

ന്യൂഡൽഹി | എസ് പെൻ പിന്തുണയും 10.4 ഇഞ്ച് ഡിസ്‌പ്ലേയുമായി സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റ്
ഇന്ത്യൻ വിപണിയിലെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്ത് അവതരിപ്പിച്ച ഗാലക്‌സി ടാബ് എസ് 6 ന്റെ പുതുക്കിയ പതിപ്പാണ് പുതിയ ടാബ്‌ലെറ്റ്. ആഗോളതലത്തിൽ കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ പുതിയ ടാബ്‌ലെറ്റ് വൈ ഫൈ, എൽ ടി ഇ ഓപ്ഷനുകളിൽ മൂന്ന് വ്യത്യസ്ത കളറുകളിൽ ലഭ്യമാകും. വില വൈ ഫൈ പതിപ്പിന് 27,999 രൂപയും 128 ജി ബി സ്‌റ്റോറേജ് എൽ ടി ഇ മോഡലിന് 31,999 രൂപയുമാണ്. അംഗോറ ബ്ലൂ, ചിഫൺ പിങ്ക്, ഓക്‌സ്‌ഫോർഡ് ഗ്രേ എന്നീ കളറുകളിലാണുള്ളത്.

ഈ മാസം 16 വരെ പ്രീബുക്കിംഗിലൂടെ ലഭ്യമാകും. 17 മുതൽ വിൽപ്പന ഷെഡ്യൂൾ ചെയ്യും. വൈ ഫൈ പതിപ്പ് ആമസോൺ, സാംസങ്് ഇന്ത്യ ഇ- സ്‌റ്റോർ എന്നിവയിലൂടെ മാത്രമായിരിക്കും. അതേസമയം, തിരഞ്ഞെടുത്ത റീട്ടെയിൽ ഒട്ട്‌ലെറ്റുകൾ, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ, സാംസങ് ഇന്ത്യ ഇ- സ്‌റ്റോർ എന്നിവയിലൂടെ എൽ ടി ഇ പതിപ്പ് ലഭ്യമാകും.

സാംസങ് ഗാലക്‌സി ടാബ് ട6 ലൈറ്റ് സവിശേഷതകൾ

10.4ഇഞ്ചുള്ള WUXGA (1,200ഃ2,000 പിക്‌സൽ) ടി എഫ് ടി ഡിസ്‌പ്ലേ ആണ് ടാബ്‌ലറ്റിനുള്ളത്. ഒക്ടാകോർ ചിപ്‌സെറ്റ് ആണ് ടാബ്‌ലറ്റിന് ശക്തി പകരുന്നത്. 4 ജി ബി റാം പെയർ ചെയ്തിരിക്കുന്നു. വൺ UI 2.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10ലാണ് ടാബ്‌ലറ്റ് പ്രവർത്തിക്കുന്നത്. ഡിസ്‌പ്ലേയിലെ ഹോൾപഞ്ചിലാണ് അഞ്ച് മെഗാപിക്‌സൽ സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. പിൻക്യാമറ എട്ട് മെഗാപിക്‌സലാണ്. 64 ജി ബി, 128 ജി ബി സ്‌റ്റോറേജ് വേരിയന്റുകളാണ് ടാബിനുള്ളത്.

മൈക്രോ എസ് ഡി കാർഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാനും സാധിക്കും. 3.5 എം എം ഓഡിയോ ജാക്ക്, ഡ്യൂവൽബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത് 5.0, ജി പി എസ് സപ്പോർട്ട് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളാണ് ടാബിലുള്ളത്. 7,040 എം എ എച്ച്് ആണ് ടാബിന്റെ ബാറ്ററി കപ്പാസിറ്റി. 13 മണിക്കൂർ വീഡിയോ പ്ലേ ബാക്ക് ബാറ്ററി നൽകുന്നു. സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റിന്റെ ഭാരം 798 ഗ്രാമാണ്.

Latest