Connect with us

Kerala

കഠിനകുളം കൂട്ടബലാൽസംഗം: ആസൂത്രിതമെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം| കഠിനകുളം കൂട്ടബലാൽസംഗത്തിലെ പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്തെന്നും മറ്റുള്ളവരെ സുഹൃത്ത് വിളിച്ചുവരുത്തിയതാണെന്നും പ്രതികൾ സമ്മതിച്ചു. സംഭവം ആസൂത്രിതമെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രതികൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. നാല് വയസ്സുള്ള കുട്ടിയെ മർദ്ദിച്ചതിന് പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതി മജിസ്ട്രറ്റിനു മുമ്പിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.

കേസിൽ ഏഴ് പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ ഇവർ മുമ്പും പല ക്രിമിനൽ കേസുകളിലും പ്രതികളാണ്. അതേസമയം, യുവതിയുടെ നാല് വയസ്സുള്ള മകൻ നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞപ്പോൾ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വെച്ചപ്പോൾ മുഖത്തടിച്ചെന്നും മകൻ മൊഴി നൽകി. യുവതിയുടെ വൈദ്യപരിശോധനാ ഫലവും ഏറെ നിർണ്ണായകമായ തെളിവാണെന്ന് പൊലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest