Connect with us

Kerala

സിനിമ സെറ്റ് തകര്‍ത്ത കേസ്; രണ്ടാം പ്രതി പിടിയില്‍

Published

|

Last Updated

ആലുവ | മിന്നല്‍ മുരളി എന്നസിനിമക്കായി നിര്‍മിച്ച ചര്‍ച്ച് സെറ്റ് തകര്‍ത്ത കേസില്‍ ഒരാള്‍കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതി കാലടി മാണിക്കമംഗലം സ്വദേശി കൃഷ്ണദാസ്(28)ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരില്‍ നിന്നുമാണ് കൃഷ്ണദാസ് പിടിയിലായത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. എ ടി എം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സിനിമ സെറ്റ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ് രംഗ്ദള്‍ പ്രവര്‍ത്തകരാണ് സെറ്റ് തകര്‍ത്തത്.

---- facebook comment plugin here -----

Latest