Connect with us

First Gear

ഇന്ത്യയിലുടനീളം ഇലക്ട്രിക് വാഹനങ്ങൾക്ക് 2000 ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇ ഇ എസ് എൽ പദ്ധതി

Published

|

Last Updated

ബുവനേശ്വർ | 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി (ഇ വി) ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നത് ശക്തമാക്കുമെന്ന് ഇന്ത്യയുടെ ഊർജ സേവന കമ്പനിയായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ ഇ എസ് എൽ). രാജ്യത്ത് രണ്ടായിരത്തോളം ഇ വി ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ് ഇ ഇ എസ് എൽ പദ്ധതിയിടുന്നത്. വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് ഇമൊബിലിറ്റി ഇക്കോ സിസ്റ്റം ഉയർത്തുന്നതിനുള്ള പദ്ധതിയും കമ്പനി ഏറ്റെടുത്തു. നിലവിൽ മുന്നൂറോളം ഇ വി ചാർജിംഗ് സ്‌റ്റേഷനുകൾ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കൊവിഡ് പ്രതിസന്ധിയിൽ സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ചില സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല.

വിതരണ വിഭാഗത്തിലെ പരിമിതികൾ പരിഹരിച്ചു കഴിഞ്ഞെന്നും പുതിയ ചാർജിംഗ് സ്‌റ്റേഷനുകൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും ഇ ഇ എസ് എൽ മാനേജിംഗ് ഡയറക്ടർ സൗരഭ് കുമാർ പറഞ്ഞു. ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് കൃത്യതയോടെ മുമ്പോട്ട് പോകുന്ന ഞങ്ങൾക്ക് രാജ്യത്ത് ഇപ്പോൾ മുന്നൂറിലധികം ചാർജിംഗ് സ്‌റ്റേഷനുകൾ ഉണ്ട്. വിതരണ വിഭാഗം സാധാരണ ഗതിയിലേക്ക് നീങ്ങിയാൽ എത്രയും പെട്ടെന്ന് 2,000 ചാർജിംഗ് സ്‌റ്റേഷനുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലി എൻ സി ആർ മേഖലയിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ അഞ്ഞൂറോളം ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ ഇ ഇ എസ് എൽ ശ്രമിക്കുന്നുണ്ട്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം പതിനായിരത്തോളം ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാൻ ഇ ഇ എസ് എൽ ശ്രമിക്കും.

പബ്ലിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിന് നിലവിൽ സർക്കാർ നടത്തുന്ന കമ്പനി സ്വകാര്യ, പൊതു കമ്പനികളായ അപ്പോളോ ഹോസ്പിറ്റലുകൾ, ബി എസ് എൻ എൽ, മഹാമെട്രോ, ഭെൽ, എച്ച് പി സി എൽ എന്നിവയുമായി സഹകരിക്കുന്നുണ്ട്. ഹൈദരാബാദ്, നോയിഡ, അഹമ്മദാബാദ്, ജയ്പൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങളുമായും കമ്പനിക്ക് പങ്കാളിത്തമുണ്ട്.

ചാർജിംഗ് സൗകര്യം സജ്ജീകരിക്കുന്നതിനുള്ള പ്രധാന ആവശ്യകത ഭൂമിയുടെ ലഭ്യതയാണ്. ഇത് മുനിസിപ്പൽ ബോഡികളോ സ്ഥാപനങ്ങളോ സൗജന്യമായി നൽകും. പത്ത് വർഷത്തേക്ക് ചാർജിംഗ് സ്‌റ്റേഷൻ പ്രവർത്തിപ്പിക്കുന്ന കമ്പനി, അതിനു പകരമായി ഉപയോഗിക്കുന്ന ഓരോ കിലോവാട്ട് മണിക്കൂറിനും ഒരു നിശ്ചിത തുക വാടകയായി നൽകും. രാജ്യത്ത് ക്ലീൻ മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് പുറമേ, സ്മാർട്ട് മീറ്ററുകൾ, സ്മാർട്ട് ഗ്രിഡുകൾ, സംഭരണം, മറ്റ് ശുദ്ധമായ ഊർജസാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കുന്നതിനും ഇ ഇ എസ് എൽ പ്രവർത്തിക്കുന്നു.

Latest