Connect with us

National

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം: അരവിന്ദ് കേജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ ലഭ്യമാക്കുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതുകൊണ്ടാണിത്. തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

10,000 കട്ടിലുകളാണ് ഡല്‍ഹിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികില്‍സ ലഭിക്കും. അഞ്ചംഗ ഉപദേശക സമിതിയുടെ നിര്‍ദേശ പ്രകാരം ജൂണില്‍ 15,000 കട്ടിലുകള്‍ ഡല്‍ഹി നിവാസികള്‍ക്ക് ആവശ്യമാണ്. 9,000 കട്ടിലുകള്‍ മാത്രമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചാല്‍ മൂന്നു ദിവസം കൊണ്ട് ഇവ തീരുമെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടിയതിനാല്‍ നേരത്തെ ഡല്‍ഹി സ്വദേശികളില്‍നിന്നും അരവിന്ദ് കേജരിവാള്‍ അഭിപ്രായം ആരാഞ്ഞിരുന്നു. ഇവരില്‍ 90 ശതമാനംപേരും ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,000 ആയി ഉയര്‍ന്നിട്ടുണ്ട്.

Latest