Connect with us

Kerala

വയനാട്ടില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നിക്കായി സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ പുലി കാട്ടിലേക്ക് രക്ഷപ്പെട്ടു. ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയത്.

കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുപന്നിക്കായാണ് ഇവടെ കെണിയൊരുക്കിയിരുന്നതെന്നാണ് സംശയിക്കുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കെണിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലയിലാണ് സംഭവം എന്നതിനാല്‍ രക്ഷപ്പെട്ട പുലിയെ പിടികൂടാന്‍ ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് കാട്ടാന പടക്കം നിറച്ച തേങ്ങ കഴിച്ച് കൊല്ലപ്പെട്ടിരുന്നു. കാട്ടുപന്നിയെ കൊല്ലാന്‍ വെച്ചതായിരുന്നു ഇത്. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിന് പിറകെയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങുന്നതും രക്ഷപ്പെടുന്നതും.

Latest