National
മുംബൈയില്‍ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ്

മുംബൈ| സംസ്ഥാനത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
വൈറസ് വ്യാപനത്തിന് ശേഷം ഇതുവരെ ഇവിടെ 33 പോലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്. സംസ്ഥാനത്ത് 80,000 കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ 2,561 പോലീസുകാര്‍ രോഗബാധിതരാണ്. മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ ആരംഭിച്ച മഹാരാഷ്ട്രയിൽ ഇതുവരെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,23,105 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
---- facebook comment plugin here -----