Connect with us

Covid19

കൊവിഡ്: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി അതിരൂക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി/മുംബൈ | കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് കടന്നിരിക്കെ, മഹാരാഷ്ട്രയിലും മുംബൈയിലും സാഹചര്യം അതിരൂക്ഷം. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് 139 പേരാണ് മരണപ്പെട്ടത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. 2,849 ആണ് ആകെ മരണം. ഇന്ന് 2,436 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 80,229 ആയി. 35,156 പേര്‍ രോഗമുക്തരായി. മുംബൈയില്‍ 53 പേര്‍ക്ക് കോവിഡ് മൂലം ഇന്ന് ജീവന്‍നഷ്ടമായി. 1,150 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാനഗരത്തിലെ ആകെ രോഗികളുടെ എണ്ണം 45,854 ആയി ഉയര്‍ന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 മരണവും സംഭവിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,334 ആയി. 708 ആണ് ആകെ മരണം. 10,315 പേര്‍ക്കാണ് രോഗം ഭേദമായത്.

---- facebook comment plugin here -----

Latest