Connect with us

Covid19

ദമാമില്‍ കൊവിഡ് ബാധിച്ച് മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ മരിച്ചു

Published

|

Last Updated

ദമാം | ദമാമില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47), കോഴിക്കോട് വടകര കക്കട്ടില്‍ കുറ്റിയില്‍ വീട്ടില്‍ നിജേഷ് (33) എന്നിവരാണ് മരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അബ്ദുല്‍ റഷീദ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അല്‍ ഖോബാറിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ദമാം ടൊയോട്ടയിലെ കോള്‍ഡ് സ്റ്റോറില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.

ഒരാഴ്ച മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നിജേഷിനെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിതാവ്: കണാരന്‍. മാതാവ്: ജാനു. ഭാര്യ: ഷിംന. മുതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest