Connect with us

Covid19

ജിദ്ദയില്‍ ശനിയാഴ്ച മുതല്‍ കര്‍ഫ്യൂ; രാവിലെ ആറ് മുതല്‍ വൈകിട്ട് മൂന്ന് വരെ പുറത്തിറങ്ങാം

Published

|

Last Updated

ദമാം | ജിദ്ദയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇളവുകള്‍ താത്ക്കാലികമായി പിന്‍വലിച്ചു. കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കൂടിവരുന്ന സാഹചര്യത്തിലുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പുതിയ നടപടി. ജൂണ്‍ ആറ് മുതല്‍ 20 വരെയുള്ള പതിനഞ്ച് ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് മൂന്ന് മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ.
രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ ആളുകള്‍ക്ക് പുറത്തിറങ്ങാം.

പള്ളികളില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല, എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല, കര്‍ഫ്യൂ സമയങ്ങളില്‍ റസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കുണ്ട്. നിയമ ലംഘനം നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് എറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മക്കയിലും ജിദ്ദയിലുമാണ്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിയാദിലെയും രാജ്യത്തെ മറ്റ് നഗരങ്ങളിലെയും സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്നും ഉചിതമായ നടപടികള്‍ ആവശ്യമായ സമയത്ത് സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Latest