Connect with us

Covid19

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 163 പേര്‍ ക്വാറന്റൈനില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 163 പേര്‍ ക്വാറന്റൈനില്‍. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടിയ അഞ്ചു വയസ്സുകാരനും ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ക്വാറന്റൈനില്‍ കഴിയുന്ന പലരുടെയും സ്രവ പരിശോധന ഇതിനകം നടത്തിക്കഴിഞ്ഞതായും ഫലം നെഗറ്റീവാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് രോഗികളുമായി ബന്ധപ്പെട്ടെന്നു സംശയിക്കുന്നവരോടു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ കഴുത്തില്‍ ചില കയലകള്‍ കണ്ടെത്തിയതോടെ ശസ്ത്രക്രിയക്കായി പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്കു മുമ്പ് കുഞ്ഞിനു കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയ ഗര്‍ഭിണിക്കും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Latest