Connect with us

National

ഗുജറാത്തിൽ ഒരു കോൺഗ്രസ് എം എൽ എ കൂടി രാജിവെച്ചു

Published

|

Last Updated

അഹമ്മദാബാദ് |  രാജ്യസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി പാർട്ടി എം എൽ എ ബ്രിജേഷ് മെർജ രാജിവെച്ചു. മോർബി സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മെർജയുടെ രാജി സ്പീക്കർ രാജേന്ദ്ര ത്രിവേദി സ്വീകരിച്ചു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ജനസേവനത്തിനായി കോൺഗ്രസിൽ ചേർന്നെങ്കിലും പാർട്ടിയിൽ ആയിരിക്കുമ്പോൾ തനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് മെർജ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രാജിവെക്കുന്ന മൂന്നാമത്തെ എം എൽ എയാണ് അദ്ദേഹം. ബുധനാഴ്ച കോൺഗ്രസ് എം എൽ എമാരായ അക്ഷയ് പട്ടേലും ജിത്തു ചൗധരിയും രാജിക്കത്ത് നൽകിയിരുന്നു. ഇതോടെ അടുത്തിടെ രാജിവെച്ച എം എൽ എമാരുടെ എണ്ണം ആറായി. മാർച്ചിൽ നാല് എം എൽ എമാർ രാജിവെച്ചിരുന്നു. കോൺഗ്രസിൽ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് വലിയ ആഘാതമായിരിക്കുകയാണ്.

182 അംഗ നിയമസഭയിൽ 103 അംഗങ്ങളുള്ള ബി ജെ പിക്ക് രണ്ട് സ്ഥാനാർഥികളെ എളുപ്പത്തിൽ ജയിപ്പിച്ചെടുക്കാനാകും. മൂന്ന് സ്ഥാനാർഥികളെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.  ഈ മാസം 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്

---- facebook comment plugin here -----