Connect with us

Covid19

വുഹാനിലെ അവസാനരോഗിയും ആശുപത്രി വിട്ടു

Published

|

Last Updated

പ്രതീകാത്മക ചിത്രം

വുഹാൻ | കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനിൽ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ മൂന്ന് രോഗികളും ആശുപത്രി വിട്ടു. മധ്യ ചൈനയിലെ ഈ സിറ്റി നിലവിൽ രോഗമുക്തമാണ്. 10 ദശലക്ഷം ആളുകളിൽ കൂട്ടമായി നടത്തിയ പരിശോധക്ക് ശേഷമാണ് ഇന്ന് ഔദ്യോഗികമാധ്യമം ഇക്കാര്യം പുറത്തു വിട്ടത്.

അതേസമയം, ഷാംഗ്ഹായിലും സിംഗ്ച്വാൻ പ്രവിശ്യയിലുമായി ഇന്നലെ പ്രധാനപ്പെട്ട അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈനയുടെ നാഷനൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. കൂടാതെ, ഇന്നലെ രോഗലക്ഷണങ്ങളുമായി മൂന്ന് പേർ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഇവിടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 297 ആയി.

ഇന്നലത്തെ കണക്ക് പ്രകാരം 83,027 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 66 പേർ നിലവിൽ ചികിത്സയിലാണ്. 78,327 പേർ രോഗമുക്തരായി. 4,634 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.