Connect with us

Covid19

കൊവിഡ്: ആഗോളതലത്തിൽ പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത്

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് വൈറസ് വ്യാപനം ആഗോളതലത്തിൽ തീവ്രമായി വ്യാപിക്കുന്നതിനിടെ പുതിയ രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചക്കിടെ 60,000ത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. യു എസ്, ബ്രസീൽ, റഷ്യ എന്നിവയാണ് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ. രോഗബാധിതരുടെ പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയിൽ 2,26,770 പേർക്കാണ് രോഗം ബാധിച്ചത്. ആറാം സ്ഥാനത്തുള്ള ഇറ്റലിയിലെ രോഗികളുടെ എണ്ണം 2,34,013 ആണ്.

അതേസമയം, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 8,944 പേരാണ് ചികിത്സയിലുള്ളത്. ലോകത്ത് 55,548 പേരാണ് ഗുരുതര നിലയിൽ തുടരുന്നത്. രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള യു എസിൽ 17,083 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനെ കടത്തിവെട്ടിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ബ്രസീലിൽ ഗുരുതരാവസ്ഥയിലുള്ളത് 8,318 പേരാണ്.

വൈറസ് വ്യാപിച്ച് ലോകത്താകമാനം രോഗികളുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500 ലേറെ പേർ മരിക്കുകയും 1.30 ലക്ഷത്തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിൽ 19,24,051 പേർ രോഗബാധിതരാണ്. ആകെ മരിച്ചവർ 1,10,173 ആണ്. 24 മണിക്കൂറിനുള്ളിൽ 1,031 പേർ മരിക്കുകയും 22,000ത്തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ബ്രസീലിൽ രോഗികളുടെ എണ്ണം 6,15,870 ആയി വർധിക്കുകയും 34,039 പേർ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 4,41,108 പേരാണ് രോഗബാധിതരായത്. നിലവിൽ ലോകത്താകമാനം 32,52,378 പേർ രോഗമുക്തി നേടിയപ്പോൾ 30,57,493 പേർ ഇപ്പോഴും ചികിത്സയിലാണ്.

---- facebook comment plugin here -----

Latest