Connect with us

Covid19

കേരളത്തില്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയേറ്റുന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മാഹാമാരിയെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന കേരളതതില്‍ അടുത്തിടെയായി ഉറവിടം കണ്ടെത്താനാകാത്ത ചില മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയേറ്റുന്നു. നാല് മരണങ്ങളാണ് ഇത്തരത്തില്‍ സംസ്ഥാനത്തുണ്ടായത്. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് വ്യക്തമല്ല. തിരുവനന്തപുരം പോത്തന്‍കോട് മരിച്ച അബ്ദുല്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന്‍ കെ ജി വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്വമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവരുടെ സമ്പര്‍ക്കമാണ് ഇനിയും കണ്ടെത്താന്‍ കഴിയാതെ പോയത്.

വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ശ്രമം പാളും. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് സര്‍ക്കാര്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേരളം.

 

---- facebook comment plugin here -----

Latest