Connect with us

Covid19

'ക്രിമിനലുകളോടെന്ന പോലെ' ; ഗ്രേറ്റര്‍ മുംബൈ കോര്‍പറേഷന്റെ ചട്ടങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

Published

|

Last Updated

മുംബൈ | കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ (എം സി ജി എം) ചട്ടങ്ങള്‍ക്കെതിരെ ഡോക്ടര്‍മാര്‍. കൊവിഡ് ലക്ഷണങ്ങളുള്ള രോഗിയെ പരിശോധനക്ക് നിര്‍ദേശിക്കുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ ശരീരത്തില്‍ സ്പര്‍ശിച്ച് പരിശോധിക്കണമെന്നതാണ് പുതിയ ചട്ടം. ഇങ്ങനെ ചെയ്യാത്തവരുടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ റദ്ദാക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐ സി എം ആര്‍)ന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനക്ക് യോഗ്യരായ ഡോക്ടരുടെ കുറിപ്പടി വേണം. എന്നാല്‍, ശരീരത്തില്‍ സ്പര്‍ശിച്ച് ഡോക്ടര്‍ പരിശോധിക്കണമെന്ന് ഐ സി എം ആറിന്റെ മാര്‍ഗനിര്‍ദേശങ്ങളിലൊന്നും പറയുന്നില്ല.

ശരീരത്തില്‍ സ്പര്‍ശിച്ച് പരിശോധിച്ചെന്ന ഫോം മുംബൈയിലെ ഡോക്ടര്‍മാര്‍ പൂരിപ്പിക്കണം. ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് കാണിച്ച് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് ഡോക്ടര്‍മാര്‍ കത്ത് നല്‍കിയെങ്കിലും പരിഹാരമായിട്ടില്ല.