Connect with us

International

സേന നിലകൊള്ളുക പൗരാവകാശം സംരക്ഷിക്കാന്‍:ട്രംപിന് അമേരിക്കന്‍ സൈന്യാധിപന്റെ മറുപടി

Published

|

Last Updated

വാഷിംഗ്ടണ്‍ |  ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കാനുള്ള ട്രംപിന്റെ നീക്കത്തോട് സൈന്യത്തിനും വിയോജിപ്പ്. അമേരിക്കന്‍ ജനതയുടെ പൗരവകാശം സരക്ഷിക്കാനാണ് സൈന്യം നിലകൊള്ളുകയെന്ന് സര്‍വ്വസൈന്യാധിപന്‍ മാര്‍ക്ക് മില്ലി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിവിധ സൈനിക വിഭാഗം തലവന്‍മാര്‍ക്ക് കത്തയച്ചു.

അമേരിക്കന്‍ ജനതയുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശങ്ങള്‍ക്കുമായി നിലകൊള്ളണം. അമേരിക്ക എന്ന ആശയത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് നമ്മള്‍. ഭരണഘടനയെ പിന്തുണ്ക്കുകയും പരിരക്ഷിക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ദൗത്യമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ അമേരിക്കയില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്‍ത്തനമാണെന്നും, സൈന്യത്തെ ഇറക്കി കലാപത്തെ അടിച്ചമര്‍ത്തുമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണച്ച് മിലിട്ടറി ജനറല്‍ രംഗത്തെത്തിയിരിക്കുന്നത്.

 

Latest